ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക സാംസ്കാരിക ചരിത്രം തെന്മല പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചിട്ട് ഏകദേശം 200 വര്‍ഷത്തിലധികമായി എന്ന് പഴമക്കാര്‍ കരുതുന്നു. ആദ്യകാലത്ത് ഇടമണ്‍ പ്രദേശം കേന്ദ്രീകരിച്ച് ഇരുപതോളം ഈഴവ കുടുംബങ്ങള്‍ കുടിയേറി പാര്‍ത്തതായി കണക്കാക്കുന്നു. പിന്നീട് തമിഴ് കുടിയേറ്റക്കാരുടെ കൈവശമായിത്തീര്‍ന്ന ഈ പ്രദേശം തൊട്ടടുത്ത സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിസ്തൃതവും കാര്‍ഷികവൃത്തിക്ക് അനുയോജ്യവുമായിരുന്നു. മലകളാല്‍ ചുറ്റപ്പെട്ട ഈ സമതലം “ഇടയ്ക്കുള്ള മണ്ണ് “ എന്ന അര്‍ത്ഥത്തില്‍ ഇടമണ്‍ എന്നു വിളിക്കപ്പെട്ടു തുടങ്ങി. തമിഴ് കുടിയേറ്റക്കാരില്‍ ഏറിയപങ്കും തമിഴ് ബ്രാഹ്മണരും, തേവന്‍മാരുമായിരുന്നു. സിദ്ധ വൈദ്യനും, കൃഷിക്കാരനും , വ്യാപാരിയുമൊക്കെ ആയിരുന്ന രാഘ അയ്യങ്കാര്‍ ഇവരില്‍ പ്രധാനി ആയി അറിയപ്പെട്ടിരുന്നു. തേവന്മാര് താമസിച്ചിരുന്ന സ്ഥലമാണ് ഇപ്പോഴത്തെ തേവരുകുന്ന് എന്നു പറയപ്പെടുന്നത്. 1865-ല്‍ കണ്ണന് ദേവന്, റാണി റബ്ബര്‍...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
മഴക്കാലപൂർവ്വ ശുചീകരണം
മഴക്കാലപൂർവ്വ ശുചീകരണം: രോഗങ്ങളില്ലാത്ത നാളേയ്ക്കായി കൈകോർക്കാംവരുംദിനങ്ങളിൽ പെയ്യാൻ പോകുന്ന കനത്ത മഴയെ വരവേൽക്കാൻ നാമൊരുങ്ങിക്കഴിഞ്ഞോ? മഴക്കാലം സന്തോഷത്തോടൊപ്പം ഒരുപിടി പകർച്ചവ്യാധികളെയും കൂടെക്കൂട്ടാറുണ്ട്. എന്നാൽ, മുൻകൂട്ടിയുള്ള ചെറിയ ചില കരുതൽ നടപടികളിലൂടെ രോഗങ്ങളെയും ദുരന്തങ്ങളെയും നമുക്ക്...
കൂടുതൽ വായിക്കുക