ഒറ്റ നോട്ടത്തില്‍
സഹ്യൻറെ മടിത്തട്ടില്‍ കുന്നുകളാലും മലനിരകളാലും പുഴകളാലും തോടുകളാലും സമൃദ്ധമായ ഒരു മലനാടന്‍ ഗ്രാമമാണ് തെന്മല പഞ്ചായത്ത്. വലുപ്പത്തില്‍ കൊല്ലം ജില്ലയിലെ മൂന്നാമത്തെ പഞ്ചായത്താണ് തെന്മല. വടക്കുഭാഗത്ത് പിറവന്തൂര്‍, ആര്യങ്കാവ് പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ആര്യങ്കാവ് പഞ്ചായത്തും തെക്കുഭാഗത്ത് കുളത്തുപ്പൂഴ, ഏരൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുനലൂര്‍ മുനിസിപ്പാലിറ്റിയും പിറവന്തൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ തെക്കേ അതിരിലൂടെ കല്ലടയാറും ഏതാണ്ട് വടക്കേ അതിരിലൂടെ അന്മനാര്‍ അരുവിയും, മദ്ധ്യഭാഗത്തുകൂടി കുറവന്താളം-ഇഞ്ചപ്പള്ളി ആറുകളും കടന്നു പോകുന്നു. ഈ നദികള്‍ക്ക് ധാരാളം പോഷക നദികളും, തോടുകളും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ആയ കല്ലട പദ്ധതിയുടെ പ്രധാന അണക്കെട്ടായ പരപ്പാര്‍ ഡാം, ഒറ്റക്കല്‍ തടയണ എന്നിവയും ഈ പഞ്ചായത്തിലാണ്. കല്ലട പദ്ധതിയുടെ വലതുകര ജലസേചന കനാല്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതി ആയ കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും, ശെന്തുരണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയിലാണ്. അഞ്ചല്‍ വികസന ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി വനപ്രദേശങ്ങള്‍ ഉള്‍പ്പെടെ 162.34 ച.കി.മീറ്ററാണ്. കൊല്ലം ജില്ലയിലെ ആകെ വിസ്തൃതിയുടെ 6.5% ഈ പഞ്ചായത്ത് ഉള്‍ക്കൊളളുന്നു
പൊതുവിവരങ്ങള്‍
വിലാസം : തെന്മല ഗ്രാമപഞ്ചായത്ത് ഓഫീസ്, തെന്മല പി ഒ, തെന്മല
സ്ഥാപിതമായ വര്‍ഷം : 1963
റവന്യൃ ജില്ല: കൊല്ലം
താലൂക്ക് : പുനലൂര്‍
ബ്ലോക്ക്: അഞ്ചല്‍
വില്ലേജ്: തെന്മല
അസംബ്ലി നിയോജക മണ്ഡലം : പുനലൂര്‍
പാര്‍ലമെന്‍റ് നിയോജക മണ്ഡലം : കൊല്ലം
വാര്‍ഡുകളുടെ എണ്ണം : 17
വീസ്തീര്‍ണ്ണം : 162.34 ച.കി.മീ
അതിരുകൾ
കിഴക്ക് - ആര്യങ്കാവ്, കുളത്തൂപ്പുഴ, പഞ്ചായത്തുകൾ
തെക്ക്-കല്ലടയാറ്, ഏരൂർ, കുളത്തൂപ്പുഴ പഞ്ചായത്തുകൾ
പടിഞ്ഞാറ് -പുനലൂർ മുനിസിപ്പാലിറ്റി, പിറവന്തൂർ പഞ്ചായത്ത്
വടക്ക്- അമ്പനാർ അരുവി, പിറവന്തൂർ - ആര്യങ്കാവ് പഞ്ചായത്തുകൾ
ജനസംഖ്യ: 23555 (2011 സെൻസസ്)
- പുരുഷന്മാർ: 11119
സ്ത്രീകൾ: 12436
സാക്ഷരർ: 19729
- പുരുഷന്മാർ: 9485
സ്ത്രീകൾ: 10238
പട്ടികജാതി വിഭാഗം: 3471
- പുരുഷന്മാർ: 1679
സ്ത്രീകൾ: 1792
പട്ടിക വർഗ്ഗ വിഭാഗം:559
- പുരുഷന്മാർ: 290
- സ്ത്രീകൾ :269