ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശോഭ സതീശൻ

പ്രസിഡൻ്റ്

അഡ്വ എബി ഷൈനു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൈലജ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിൽകുമാർ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദിവ്യ ഉമേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബാലകൃഷ്ണപിള്ളൈ ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സഹ്യൻറെ മടിത്തട്ടില്‍ കുന്നുകളാലും മലനിരകളാലും  പുഴകളാലും തോടുകളാലും സമൃദ്ധമായ ഒരു മലനാടന്‍ ഗ്രാമമാണ് തെന്മല പഞ്ചായത്ത്. വലുപ്പത്തില്‍ കൊല്ലം  ജില്ലയിലെ  മൂന്നാമത്തെ പഞ്ചായത്താണ് തെന്മല. വടക്കുഭാഗത്ത് പിറവന്തൂര്‍, ആര്യങ്കാവ് പഞ്ചായത്തുകളും  കിഴക്കുഭാഗത്ത് ആര്യങ്കാവ് പഞ്ചായത്തും തെക്കുഭാഗത്ത്  കുളത്തുപ്പൂഴ, ഏരൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുനലൂര്‍ മുനിസിപ്പാലിറ്റിയും പിറവന്തൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ തെക്കേ അതിരിലൂടെ കല്ലടയാറും ഏതാണ്ട് വടക്കേ അതിരിലൂടെ അന്മനാര്‍ അരുവിയും, മദ്ധ്യഭാഗത്തുകൂടി കുറവന്താളം-ഇഞ്ചപ്പള്ളി ആറുകളും  കടന്നു പോകുന്നു. ഈ നദികള്‍ക്ക് ധാരാളം പോഷക നദികളും, തോടുകളും ഉണ്ട്. കേരളത്തിലെ  ഏറ്റവും  വലിയ ജലസേചനപദ്ധതി ആയ കല്ലട പദ്ധതിയുടെ  പ്രധാന അണക്കെട്ടായ പരപ്പാര്‍  ഡാം, ഒറ്റക്കല്‍ തടയണ എന്നിവയും ഈ പഞ്ചായത്തിലാണ്. കല്ലട പദ്ധതിയുടെ വലതുകര  ജലസേചന കനാല്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊല്ലം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതി ആയ കല്ലട  ഹൈഡ്രോ ഇലക്ട്രിക്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം തെന്മല പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചിട്ട് ഏകദേശം 200 വര്‍ഷത്തിലധികമായി എന്ന് പഴമക്കാര്‍ കരുതുന്നു. ആദ്യകാലത്ത് ഇടമണ്‍ പ്രദേശം കേന്ദ്രീകരിച്ച് ഇരുപതോളം  ഈഴവ കുടുംബങ്ങള്‍ കുടിയേറി പാര്‍ത്തതായി കണക്കാക്കുന്നു. പിന്നീട് തമിഴ് കുടിയേറ്റക്കാരുടെ  കൈവശമായിത്തീര്‍ന്ന ഈ പ്രദേശം  തൊട്ടടുത്ത സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍  വിസ്തൃതവും കാര്‍ഷികവൃത്തിക്ക് അനുയോജ്യവുമായിരുന്നു. മലകളാല്‍ ചുറ്റപ്പെട്ട ഈ സമതലം “ഇടയ്ക്കുള്ള മണ്ണ് “  എന്ന അര്‍ത്ഥത്തില്‍  ഇടമണ്‍ എന്നു വിളിക്കപ്പെട്ടു തുടങ്ങി.  തമിഴ് കുടിയേറ്റക്കാരില്‍ ഏറിയപങ്കും തമിഴ് ബ്രാഹ്മണരും, തേവന്‍മാരുമായിരുന്നു. സിദ്ധ വൈദ്യനും, കൃഷിക്കാരനും , വ്യാപാരിയുമൊക്കെ  ആയിരുന്ന രാഘ അയ്യങ്കാര്‍ ഇവരില്‍ പ്രധാനി ആയി അറിയപ്പെട്ടിരുന്നു. തേവന്മാര്‍ താമസിച്ചിരുന്ന സ്ഥലമാണ്  ഇപ്പോഴത്തെ തേവരുകുന്ന് എന്നു പറയപ്പെടുന്നത്. 1865-ല്‍  കണ്ണന്‍ ദേവന്‍, റാണി റബ്ബര്‍...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

മഴക്കാലപൂർവ്വ ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണം: രോഗങ്ങളില്ലാത്ത നാളേയ്ക്കായി കൈകോർക്കാംവരുംദിനങ്ങളിൽ പെയ്യാൻ പോകുന്ന കനത്ത മഴയെ വരവേൽക്കാൻ നാമൊരുങ്ങിക്കഴിഞ്ഞോ? മഴക്കാലം സന്തോഷത്തോടൊപ്പം ഒരുപിടി പകർച്ചവ്യാധികളെയും കൂടെക്കൂട്ടാറുണ്ട്. എന്നാൽ, മുൻകൂട്ടിയുള്ള ചെറിയ ചില കരുതൽ നടപടികളിലൂടെ രോഗങ്ങളെയും ദുരന്തങ്ങളെയും നമുക്ക്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത