ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
തെന്മല ഡാം അണക്കെട്ട്

കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതിയുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. പല്ലംവെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ് .92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.

തെന്മല ഡാം അണക്കെട്ട്